രാ​ജു ഡി​ക്രൂ​സ്​

ബൈക്കിൽ കറങ്ങി അനധികൃത മദ്യവിൽപന: ഒരാൾ പിടിയിൽ

തിരുവനന്തപുരം: ബൈക്കിൽ കറങ്ങി അനധികൃതമായി മദ്യവിൽപന നടത്തി വന്നയാളെ പൊലീസ് പിടികൂടി. മേനംകുളം ആറാട്ടുവഴി കരിഞ്ഞവയൽ പുരയിടത്തിൽ രാജു ഡിക്രൂസിനെയാണ് (60) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന 35 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും പൊലീസ് കണ്ടെടുത്തു. ബിവറേജ് ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്തെത്തിച്ച് കുപ്പിയായും ഗ്ലാസിൽ ഒഴിച്ചുകൊടുത്തും വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഒന്നാം തീയതി ഡ്രൈഡേയുടെ ഭാഗമായി മദ്യശാലകൾ അവധിയായതിനാൽ പ്രതി വൻതോതിൽ അനധികൃതമായി മദ്യവിൽപന നടത്തുന്നതായി കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി സി.എസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ബാഗിൽ മദ്യവുമായി മേനംകുളം ജങ്ഷന് സമീപം ബൈക്കിൽ എത്തി ഒരാൾക്ക് മദ്യം ഒഴിച്ചുകൊടുക്കുന്ന സമയത്താണ് പൊലീസ് പിടികൂടിയത്.

ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന വിവിധ ബ്രാൻഡുകളിലുള്ള 35 കുപ്പി മദ്യം പൊലീസ് പിടിച്ചെടുത്തു. 

Tags:    
News Summary - Illegal sale of liquor on a bike: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.