വീട്ടിൽനിന്ന്​ 75 പവനും രണ്ട് ലക്ഷം രൂപയും കവർന്നു

നാഗർകോവിൽ: തക്കല മുത്തലക്കുറിച്ചിയിൽ പൂട്ടിയിട്ടിരുന്ന അധ്യാപികയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർന്നു. ഗ്രേസ് മേരിയുടെ വീട്ടിലാണ് സംഭവം. പുതുകോട്ടയിൽ അധ്യാപികയായ ഇവർ കഴിഞ്ഞദിവസം സർക്കാർ നിർദേശപ്രകാരം സ്​കൂളിൽ പോയപ്പോഴാണ് വീടി​െൻറ വാതിൽ പൊളിച്ച് മോഷണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ ഗ്രേസ് മേരി വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്​. തക്കല പൊലീസ് അന്വേഷിച്ചുവരുന്നു.

Tags:    
News Summary - gold stolen from house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.