ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍

പി​ടി​കൂ​ടി​യ സ്വ​ര്‍ണം

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം പിടികൂടി

വ​ലി​യ​തു​റ: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.48 കി​ലോ സ്വ​ര്‍ണ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ 27 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍.

പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍ണ​ത്തി​ന് വി​പ​ണി​യി​ല്‍ 1.05 കോ​ടി രൂ​പ വി​ല മ​തി​ക്കും. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച 4.30 ഓ​ടെ ഷാ​ര്‍ജ​യി​ല്‍നി​ന്നു​ള്ള ജി-9 ​എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ്​ ഇ​യാ​ളെ​ത്തി​യ​ത്. സ്വ​ര്‍ണം പൊ​ടി​രൂ​പ​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പോ​ക്ക​റ്റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​യ​ര്‍ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ്വ​ര്‍ണം പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - gold seized at thiruvananthapuram airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.