കാട്ടാക്കട: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്. കണ്ടംതിട്ട ഭാഗത്ത് കാട്ടുപോത്തിറങ്ങി ഉപദ്രവം നടത്തുന്നുവെന്നറിഞ്ഞെത്തിയ വനപാലക സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടംതിട്ട, പെട്ടിപ്പാറ, ഇടവാച്ചൽ, പന്ത പ്രദേശങ്ങളിലുള്ളവർ അവരവരുടെ വീടുകളിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.