Posted On
date_range Updated On
date_range കൂൺ കറിയിൽനിന്ന് ഭക്ഷ്യവിഷബാധ; ആറുപേർ ആശുപത്രിയിൽ
തിരുവനന്തപുരം: വിഷക്കൂൺ കഴിച്ച് അവശനിലയിലായ ആറുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ നഗരൂർ സ്വദേശികളായ ശബരി (15), അമൃത (20), കിരൺ (20), ഷിബു (44), ഷാജിദ (43), ഗോപി (80) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂൺ കറിയിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്.
വൈകുന്നേരത്തോടെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.