കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസീന കെമിക്കല്സിലുണ്ടായ തീപിടിത്തം
വലിയതുറ: ടെറ്റാനിയത്തിനു സമീപം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസീന കെമിക്കല്സിലുണ്ടായ തീപിടിത്തത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടം. വ്യാഴാഴ്ച രാത്രി 10.15ഓടെയായിരുന്നു സംഭവം. ഫ്ലോര്‍ ക്ലീനര്‍ നിർമിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണും ഫൈബർ ഷീറ്റിട്ട മേല്‍ക്കൂരയും കത്തിനശിച്ചു. നിർമാണത്തിലിരുന്ന ഉല്പന്നങ്ങളും നശിച്ചു.
തീയും പുകയും ഉയരുന്നത് കണ്ട് ജീവനക്കാരാണ് ചാക്ക, തിരുവനന്തപുരം അഗ്നിരക്ഷാസേനകളെ വിവരം അറിയിച്ചത്. ചാക്കയിൽനിന്ന് നാലും തിരുവനന്തപുരത്ത് നിന്ന് മൂന്നും അഗ്നിരക്ഷാസേനയൂനിറ്റ് എത്തിയാണ് രാത്രി 12.30ഓടെ തീ നിയന്ത്രണ വിധേയമാക്കിയത്. ജില്ല ഫയര്‍ ഓഫിസര്‍ സൂരജിന്റെ നേതൃത്വത്തില്‍ സ്റ്റേഷന് ഓഫിസര്‍മാരായ നിധിന്‍രാജ്, കെ.എന്‍. ഷാജി, എ.എസ്.ടി.ഒ സതീഷ്കുമാര്‍, ചാക്ക നിലയത്തിലെ എ.എസ്.ടി.ഒ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
തീപിടിത്ത കാരണം വ്യക്തമല്ല. 10 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥാപനത്തില്‍ വന്‍ തീപിടിത്തമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.