‘മേ​യ​ർ​ക്ക് സ​ൽ​ബു​ദ്ധി ല​ഭി​ക്കാ​ൻ’ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ൽ വ​നി​താ കൗ​ൺ​സി​ല​ർ​മാ​രും

മ​ഹി​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പൊ​ങ്കാ​ല​യി​ടു​ന്നു

കോർപറേഷൻ കത്ത് വിവാദം; പ്രതിഷേധത്തിന് അയവില്ല

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കോർപറേഷന് മുന്നിൽ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം തിങ്കളാഴ്ചയും തുടർന്നു. യു.ഡി.എഫ് നേതൃത്വത്തിൽ മേയർക്ക് സദ്ബുദ്ധി ലഭിക്കാൻ ആറ്റുകാലമ്മക്ക് പ്രതീകാത്മക പൊങ്കാല അർപ്പിച്ചുള്ള പ്രാർഥനയും പുറത്ത് സത്യഗ്രഹ സമരവും നടന്നു.

ബി.ജെ.പി നേതൃത്വത്തിൽ കോർപറേഷന് അകത്ത് പ്രതിഷേധ ധർണയും പുറത്ത് സത്യഗ്രഹസമരവും സംഘടിപ്പിച്ചു. മേയർ ആര്യാ രാജേന്ദ്രൻ ആറ്റുകാൽ ദേവിയെ പോലും പറ്റിച്ച് അഴിമതി കാട്ടിയെന്നാണ് യു.ഡി.എഫ് പ്രതീകാത്മക സമരത്തിൽ ചൂണ്ടിക്കാട്ടിയത്. കോർപറേഷൻ സമരകവാടത്തിൽ യു.ഡി.എഫ് വനിതാ കൗൺസിലർമാരും മഹിളാ കോൺഗ്രസ്‌ പ്രവർത്തകരും 51 കലത്തിൽ പൊങ്കാല ഇട്ടാണ് സമരം നടത്തിയത്. മഹിളാ കോൺഗ്രസ്‌ നേതാവ് ബിന്ദുകൃഷ്ണ പൊങ്കാല അടുപ്പുകളിൽ തീ പകർന്നു.

പൊങ്കാലകഴിഞ്ഞ് നിവേദ്യം അർപ്പിക്കുന്നത് തൊഴിൽ കിട്ടാത്ത യുവജനങ്ങളുടെ കണ്ണീർകൊണ്ടാണെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് പത്മകുമാർ ചൂണ്ടിക്കാട്ടി. കൗൺസിലർമാരായ മേരിപുഷ്പം, സെറാഫിൻ ഫ്രെഡി, മിലാനി പെരേര, സതികുമാരി, വനജ രാജേന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.

തിങ്കളാഴ്ചയിലെ സത്യഗ്രഹ സമരം ടി. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, എം.എ. വാഹിദ്, വർക്കല കഹാർ, ബിന്ദുകൃഷ്ണ, ഇറവൂർ പ്രസന്നകുമാർ, എം.ആർ. മനോജ്‌, പി. പത്മകുമാർ, ജോൺസൺ ജോസഫ്, പി. ശ്യാംകുമാർ, ആക്കുളം സുരേഷ്, ചെമ്പഴന്തി അനിൽ, കൈമനം പ്രഭാകരൻ, കൃഷ്ണകുമാർ, ആർ. ഹരികുമാർ, ഡി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

ബി.ജെ.പി സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ കോവളം നിയോജകമണ്ഡലം പ്രവർത്തകർ പങ്കെടുത്തു. കൗൺസിലർമാർ, പഞ്ചായത്ത് പ്രസിഡന്‍റുമാർ മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

അഴിമതിക്കാരിയായ മേയർ അധികാരത്തിൽ കടിച്ചുതൂങ്ങുന്നത് ജനാധിപത്യരീതിക്ക് നിരക്കാത്തതാണെന്നും എത്രയും വേഗം രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർമാരായ എം.ആർ. ഗോപൻ, തിരുമല അനിൽ, വി.ജി. ഗിരികുമാർ, മഞ്ജു, സരിത തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - Corporation letter controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.