മാലമോഷണക്കേസിലെ മുഖ്യപ്രതി പിടിയിൽ

അഞ്ചാലുംമൂട്: മാല മോഷണക്കേസിലെ മുഖ്യപ്രതി പിടിയിലായി. മങ്ങാട് കിളികൊല്ലൂർ നെടിയവിളവീട്ടിൽ ഗണേശൻ (36) ആണ് പിടിയിലായത്. കഴിഞ്ഞമാസം ഒമ്പതിന് അഞ്ചാലുംമൂട് പോസ്​റ്റ്​ ഓഫിസിന്​ പിറകിലൂടെയുള്ള റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്​റ്റ്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാൾ ജില്ല കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി. തുടർന്ന് ഇയാൾ വ്യാഴാഴ്ച പരവൂർ കോടതിയിൽ കീഴടങ്ങുന്നതിനിടയിൽ അഞ്ചാലുംമൂട് പൊലീസ് അറസ്​റ്റ്​ ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികൾ നേര​േത്ത പിടിയിലായിരുന്നു.
Tags:    
News Summary - Chain snaching case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT