representational image
Posted On
date_range Updated On
date_range ബോഗിയിൽ ഉപേക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തി
തിരുവനന്തപുരം: ട്രെയിൻ ബോഗിയിൽ ഉപേക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11.30ഓടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയ ചെന്നൈ മെയിലിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ബാഗിൽനിന്നാണ് ഏഴുകിലോ കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് എക്‌സൈസിന് കൈമാറും. വെള്ളിയാഴ്ച പാലക്കാട് കഞ്ചാവുമായി പിടിയിലായ നെയ്യാറ്റിൻകര സ്വദേശികൾക്ക് കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.