മഠവൂർപ്പാറയിൽ വീടിനുനേരെ ബോംബേറ്​

പോ​ത്ത​ൻ​കോ​ട്: കാ​ട്ടാ​യി​ക്കോ​ണം മ​ഠ​വൂ​ർ​പ്പാ​റ​ക്ക്​ സ​മീ​പം വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ​താ​യി പ​രാ​തി. മ​ഠ​വൂ​ർ​പ്പാ​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ്ലാ​വി​ള വീ​ട്ടി​ൽ സ​രി​ത​യാ​ണ് പോ​ത്ത​ൻ​കോ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സ​രി​ത​യു​ടെ ഭ​ർ​ത്താ​വി​നെ​യും കു​ട്ടി​ക​ളെ​യും സ​മീ​പ​വാ​സി​യാ​യ യു​വാ​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി എ​േ​ട്ടാ​ടെ സ​രി​ത​യു​ടെ വീ​ടി​നു​നേ​രെ ഗു​ണ്ടാ​സം​ഘം ബോം​ബെ​റി​ഞ്ഞ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യി പോ​ത്ത​ൻ​കോ​ട് പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ബോം​ബ് പൊ​ട്ടി​യ ശ​ബ്​​ദം​കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ത്ത​ൻ​കോ​ട് പൊ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ൾ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

Tags:    
News Summary - bomb attack against house in madavoorpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.