84കാരിയായ ബേബി മന്ത്രി വീണജോർജിനെ കണ്ട് വിവരങ്ങള്‍ പറയുന്നു
Posted On
date_range Updated On
date_range ആരോഗ്യ മന്ത്രിയെ കാണാൻ ബേബിയെത്തി
കാട്ടാക്കട: അഗസ്ത്യവനത്തിനോട് ചേര്‍ന്ന കോട്ടൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 84കാരിയായ ബേബി കാല്‍നൂറ്റാണ്ടോളമായി ചികിത്സയ്ക്കുവേണ്ടി ആശ്രയിക്കുന്നത് കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിയാണ്.
ഇവിടെ ആരോഗ്യവകുപ്പ് മന്ത്രി എത്തുന്നതറിഞ്ഞ് നേരിട്ട് കാണാനും ആശുപത്രിയിലെ കുറവുകള്‍ ബോധ്യപ്പെടുത്താനമായി ഇന്നലെ വൈകിട്ട് ബേബി ആശുപത്രി വളപ്പിലെ ഉദ്ഘാടന സദസിലെത്തി.
മന്ത്രി വന്നയുടന്‍ ബേബി നേരിട്ടുകാണാനാണ് വന്നതെന്നറിയിച്ചു. ഉദ്ഘാടനം ശേഷം മടങ്ങവെ സദസിലിരുന്ന ബേബിയെ മന്ത്രി വിളിച്ചു കാര്യങ്ങള്‍ തിരക്കി. ഇതോടെ ബേബി സന്തോഷവതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.