സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ യുവതിയുടെ ശ്രമം
ആറ്റിങ്ങൽ: സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം, യുവതി പിടിയിൽ. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മംഗലപുരം നിജേഷ് ഭവനിൽ നിതീഷ്( 30) ആണ് ആക്രമണത്തിന് ഇരയായത്. വെഞ്ഞാറമൂട് സ്വദേശിയായ രശ്മിയെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയം കൂടെയുണ്ടായിരുന്ന രശ്മിയുടെ ഭർത്താവ് രക്ഷപ്പെട്ടു.
നിതീഷിെൻറ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതു കൂടാതെ കൈകളിലും ശരീരത്തിെൻറ ഇരുവശത്തും കുത്തേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് കോരാണി ഷേക്ക് പാലസിനു സമീപത്തായിരുന്നു സംഭവം. ശരീരമാസകലം മുറിവേറ്റ് ചോര വാർന്ന് ഓടിയ നിതീഷിനെയാണ് നാട്ടുകാർ കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഒപ്പം െപാലീസിലും വിവരം അറിയിച്ചു. പരിക്ക് ഗുരുതരം ആയതിനാൽ അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ ജിബിയും സംഘവും ഉടൻ സ്ഥലത്തെത്തി രക്ഷപ്പെടാൻ ശ്രമിച്ച രശ്മിയെ പിടികൂടുകയായിരുന്നു. അക്ഷയ സെൻറർ ജീവനക്കാരനായ നിതീഷും രശ്മിയും മൂന്നു വർഷമായി സുഹൃത്തുക്കളാണ്. ഭർത്താവും രശ്മിയുംചേർന്ന് ഇയാളെ കോരാണിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
നിതീഷ് തെന്നക്കുറിച്ച് മോശമായ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് പ്രശ്നം സൃഷ്ടിക്കുകയായിരുന്നുവെന്ന് രശ്മി പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. ആറ്റിങ്ങൽ െപാലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.