അപകടത്തിൽപെട്ട
കാട്ടുപന്നി
Posted On
date_range Updated On
date_range ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്
ആറ്റിങ്ങൽ: ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം. ഇരുചക്രവാഹനയാത്രികന് പരിക്ക്. വെള്ളിയാഴ്ച പുലർച്ച ഒന്നോടെ ആറ്റിങ്ങൽ നഗരസഭ ഓഫിസ് കാര്യാലയത്തിനും മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും ഇടയിലാണ് സംഭവം.
ദേശീയപാതയിൽ ഇറങ്ങിയ കാട്ടുപന്നി വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്തുചാടി. ഇരുചക്രവാഹനം ഇടിച്ചു മറിച്ചിട്ടതിൽ യാത്രികന് പരിക്കേറ്റു. വിരണ്ടോടിയ പന്നിയെ ട്രഷറിക്ക് സമീപം വെച്ച് മറ്റൊരു വാഹനം ഇടിച്ചു. ഇതോടെ റോഡിൽ അവശനിലയിൽ വീണ പന്നി ചാവുകയായിരുന്നു. രാവിലെ നഗരസഭ ജീവനക്കാർ എത്തിയാണ് നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.