വി​ഷ്ണു

സൗഹൃദം ഉപേക്ഷിച്ച പെൺകുട്ടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

ആ​റ്റി​ങ്ങ​ൽ: സ്നേ​ഹ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​തി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. കൂ​ന്ത​ള്ളൂ​ർ വ​ലി​യ ഏ​ല തോ​ട്ട​വാ​രം സു​രേ​ഷ് ഭ​വ​നി​ൽ വി​ഷ്ണു(23)​വി​നെ​യാ​ണ് ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് അ​തി​ജീ​വി​ത​യെ പി​ന്തു​ട​ർ​ന്ന് വ​ർ​ക്ക​ല പു​ത്ത​ൻ​ച​ന്ത​യി​ൽ ​െവ​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി എ​റി​ഞ്ഞു​പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ​ർ​ക്ക​ല എ.​എ​സ്.​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ട​യ്ക്കാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ സ​ജി​ൻ ലൂ​യി​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബാ​ലു, പ്രേം​കു​മാ​ർ, അ​നീ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Violence against the girl ;The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.