പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range പിടിച്ചുപറി കേസിൽ രണ്ടുപേർ പിടിയിൽ
ആറ്റിങ്ങൽ: മാമത്ത് ബസ് കാത്തുനിന്ന യാത്രക്കാരന്റെ മൊബൈൽ ഫോണും രൂപയും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അയിരൂർ പാറ തുണ്ടത്തിൽ ശാസ്തവട്ടം സ്വദേശി പ്രവീൺ (33), മാമം പന്തലക്കോട് പാട്ടത്തിൽ വീട്ടിൽ ദിലീഷ് (33)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 13ന് മാമത്ത് ബസ് കാത്തുനിന്ന കടുവയിൽ സ്വദേശി ജയ ലാലിന്റെ 25000 രൂപയുടെ മൊബൈലും 31000 രൂപയും കവർച്ച ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ എസ്.എച്ച്.ഒ തൻസീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.