ആ​ലം​കോ​ട് കൊ​ച്ചു​വി​ള​യി​ൽ റോ​ഡി​ന് കു​റു​കെ വീ​ണ മ​രം 

ദേ​ശീ​യ​പാ​ത​യി​ൽ മ​രം വീ​ണ് ഗ​താ​ഗ​ത​ത​ട​സ്സം

ആ​റ്റി​ങ്ങ​ൽ: മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ്സം, ഫ​യ​ർ​ഫോ​ഴ്സ് ഇ​ട​പെ​ട്ട് അ​പ​ക​ടം ഒ​ഴി​വാ​ക്കി. ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ ആ​ലം​കോ​ട് കൊ​ച്ചു​വി​ള മു​ക്കി​ലാ​ണ് സം​ഭ​വം.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ കാ​റ്റ​ത്ത് റോ​ഡ​രി​കി​ൽ നി​ന്ന മ​രം ഒ​ടി​ഞ്ഞ്​ ദേ​ശീ​യ​പാ​ത​യി​ൽ പ​തി​ച്ചു. തി​ര​ക്കേ​റി​യ റോ​ഡ് ആ​ണെ​ങ്കി​ലും ആ ​സ​മ​യം വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

എ​ങ്കി​ലും റോ​ഡി​ന് കു​റു​കെ മ​രം വീ​ണ​ത് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി. ആ​റ്റി​ങ്ങ​ൾ അ​ഗ്‌​നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ നി​ന്ന്​ എ.​എ​സ്.​ടി.​ഒ മ​നോ​ഹ​ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ മ​ര​ച്ചി​ല്ല മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

Tags:    
News Summary - Traffic jam on the National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.