ടി.ബി ജങ്ഷനിലെ
നഗരസഭ പാർക്ക്
കാടുമൂടിയ നിലയിൽ
Posted On
date_range Updated On
date_range കാടുമൂടി പാർക്ക് നശിക്കുന്നു
ആറ്റിങ്ങൽ: നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പാർക്ക് കാടുമൂടി നശിക്കുന്നു. ദേശീയപാതക്ക് അരികിൽ ടി.ബി ജങ്ഷനിലാണ് പാർക്ക്. ഓപൺ എയർ ഓഡിറ്റോറിയം, ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ എന്നിവയാണ് എ. സമ്പത്തിന്‍റെ എം.പി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു. ഓപൺ എയർ ഓഡിറ്റോറിയം ആരും ഉപയോഗിക്കാറില്ല.
ആകെ മൂന്നു പരിപാടികളാണ് ഒരു പതിറ്റാണ്ടിനിടെ ഇവിടെ നടന്നത്. ലാൻഡ്സ്കേപ്പിങ് ഉൾപ്പെടെ കാടുകയറി നശിച്ചു. കുട്ടികളുടെ കളിക്കോപ്പുകൾ പലതും കാടുമൂടി. കുട്ടികൾക്ക് മതിൽക്കെട്ടിന് പുറത്തു നിന്ന് ഇവ കണ്ട് മടങ്ങാൻ മാത്രമേ സാധിക്കൂ. ഇതിനു നടുവിലായി നഗരസഭ സ്ഥാപിച്ച ടീ സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.