അൻസിൽ
Posted On
date_range Updated On
date_range യുവതിയെയും അമ്മയെയും മർദിച്ചയാൾ പിടിയിൽ
ആറ്റിങ്ങൽ: മാതാവിന് നേരെയുള്ള അതിക്രമം ചോദ്യം ചെയ്ത യുവതിയെയും അമ്മയെയും മർദിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പെരുമാതുറ കശാലക്കകം തെരുവിൽ കൈവിളാകം വീട്ടിൽ അൻസിലി (31)നെയാണ് െപാലീസ് അറസ്റ്റുചെയ്തത്.
റൂറൽ ജില്ല െപാലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ മേൽനോട്ടത്തിൽ ചിറിയിൻകീഴ് െപാലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുകേഷ് ജി.ബി, സബ് ഇൻസ്പെക്ടർ മനു. ആർ, െപാലീസ് ഓഫിസർമാരായ ബിനു, സവാദ്, അഹമ്മദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.