വിജയ്
Posted On
date_range Updated On
date_range സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി വിദ്യാർഥി
ആറ്റിങ്ങൽ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ വിദ്യാർഥിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയിലെ നെടുങ്ങണ്ട ബ്രാഞ്ചിലാണ് വിദ്യാർഥി വിജയ് വിമൽ തെരഞ്ഞെടുക്കപ്പെട്ടത്.
ചാവർകോട് സി.എച്ച്.എം.എം കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കി പി.ജിക്ക് തയാറെടുക്കുകയാണ് വിജയ്. 21 കാരനായ വിജയ് വിമൽ കോളജ് യൂനിയൻ കൗൺസിലറും കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിൽ അംഗവുമാണ്.എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം, അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി ട്രഷറർ, താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വസമിതി കൺവീനർ, നെടുങ്ങണ്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.