ആറ്റിങ്ങൽ നഗരസഭയിൽ ആർ.ആർ.ആർ സെന്‍ററുകൾ തുറന്നു

ആ​റ്റി​ങ്ങ​ൽ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ ആ​ർ.​ആ​ർ.​ആ​ർ സെ​ന്‍റ​റു​ക​ൾ തു​റ​ന്നു. സ്വ​ച്ഛ​ഭാ​ര​ത മി​ഷ​ന്റെ​യും മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ​​സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​കു​മാ​രി ക​ല​ക്ഷ​ൻ സെ​ന്‍റ​റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 

പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തോ അ​ല്ലാ​ത്ത​തൊ ആ​യ വൃ​ത്തി​യു​ള്ള​തും പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​യു​ള്ള​തു​മാ​യ തു​ണി​ത്ത​ര​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് വ​സ്തു​ക്ക​ൾ, ക​ളി​ക്കോ​പ്പു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ സെ​ന്‍റ​റി​ൽ എ​ത്തി​ച്ച് സൗ​ജ​ന്യ​മാ​യി ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാം. ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ മു​ഖേ​ന വാ​ർ​ഡു ത​ല​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും. 

ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജി.​തു​ള​സീ​ധ​ര​ൻ​പി​ള്ള,  ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ്​  ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മ്യ​സു​ധീ​ർ, സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​സ്.​ഷീ​ജ, ഗി​രി​ജ ടീ​ച്ച​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ രാ​ജ​ഗോ​പാ​ല​ൻ പോ​റ്റി, വി.​എ​സ്.​നി​തി​ൻ, എ​സ്.​സു​ഖി​ൽ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ലൈ​ലാ​ബീ​വി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ റാം​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ ധ​ന്യ, ന​വ​കേ​ര​ള മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - RRR Centers opened in Attingal Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.