Posted On
date_range Updated On
date_range വോട്ടർ പട്ടികയിൽ പേര് ചേർക്കാനെത്തിയയാൾക്ക് കോവിഡ്
ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫിസിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനെത്തിയ യുവാവിന് ചൊവ്വാഴ്ച കോവിഡ് സ്ഥീരീകരിച്ചു.
വിദേശത്ത് പോകാൻ വേണ്ടി നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റിവായത്. ഗ്രാമ പഞ്ചായത്ത് 15ാം വാർഡ് സ്വദേശിയായ യുവാവ് ഏഴിന് വൈകുന്നേരം മൂന്നിനും നാലിനുമിടയിലാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനെത്തിയത്.
അതുകൊണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട പഞ്ചായത്ത് ജീവനക്കാർ, ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്നും പഞ്ചായത്ത് പ്രസിഡൻറ് എ. അൻസാറും ആരോഗ്യ വിഭാഗം അധികൃതരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.