Posted On
date_range Updated On
date_range സദാചാര പൊലീസ് ചമഞ്ഞ് അതിക്രമം; ഒരാൾ പിടിയിൽ
ആറ്റിങ്ങൽ: സദാചാര പൊലീസ് ചമഞ്ഞ് എ.എസ്.ഐയെയും ഭാര്യയെയും ആക്രമിച്ച കേസിൽ ആറ്റിങ്ങൽ മാമം ചരുവിളവീട്ടിൽ നിസാറുദ്ദീനെ (42) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം മാമത്തു െവച്ചായിരുന്നു സംഭവം.
ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാൻ പോയി തിരിച്ചു വരുകയായിരുന്ന കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജേഷിനെയും ഭാര്യ മിനിയെയും ഇയാൾ സദാചാരം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. നിസാറുദ്ദീനൊപ്പം ഒരാൾകൂടി ഉണ്ടായിരുന്നുവെന്നും അയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.