മന്ത്രി കെ. രാധാകൃഷ്ണ​െൻറ കാർ അപകടത്തിൽപെട്ടപ്പോൾ

മന്ത്രി കെ. രാധാകൃഷ്ണ​െൻറ കാർ അപകടത്തിൽപെട്ടു

ആറ്റിങ്ങല്‍: മന്ത്രി കെ. രാധാകൃഷ്ണന്‍ സഞ്ചരിച്ച കാറിനുപിന്നില്‍ മറ്റൊരു കാറിടിച്ചു. മന്ത്രിക്ക് പരിക്കില്ല. വാഹനത്തിന് ചെറിയ തോതിൽ കേടുപാടുണ്ടായി.

ദേശീയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍പമ്പിനു സമീപം വെള്ളിയാഴ്ച രാത്രി ഏഴോടെയാണ്​ അപകടം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക്​ പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെയുണ്ടായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസില്‍ വിവരമറിയിച്ചശേഷം മന്ത്രി അതേ വാഹനത്തില്‍ യാത്ര തുടര്‍ന്നു.

Tags:    
News Summary - Minister K Radhakrishnan's car met with accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.