Posted On
date_range Updated On
date_range എൽ.ഡി.എഫ് പ്രവർത്തകർ വ്യാപകമായി ക്രമക്കേടുകൾ നടത്തി -അടൂർ പ്രകാശ്
ആറ്റിങ്ങൽ: പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലത്തിലെയും ബൂത്തുകളിൽ എൽ.ഡി.എഫ് പ്രവർത്തകർ വ്യാപകമായി നിയമലംഘനം നടത്തിയതായി കാട്ടി യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ചീഫ് ഇലക്ഷൻ കമീഷനും ജില്ല കലക്ടർക്കും റിട്ടേണിങ് ഓഫിസർക്കും പരാതി നൽകി. എൽ.ഡി.എഫ് പ്രവർത്തകർ ബാഡ്ജ് ധരിച്ച് ബൂത്തിനുള്ളിൽ പ്രവേശിക്കുകയും വ്യാപകമായി പണം വിതരണം ചെയ്തതായുമാണ് പരാതി.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നിയമലംഘനമത്രെ. മണ്ഡലത്തിലെ ചില ബൂത്തുകളിൽ കാമറ സ്ഥാപിച്ചില്ല എന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.