കേ​ര​ള തീ​ര​ത്തു​കൂ​ടി ശ്രീ​ല​ങ്ക​ക്കാ​ർ പാ​കി​സ്താ​നി​ൽ പോ​കു​ന്ന​താ​യി സൂ​ച​ന

ആ​റ്റി​ങ്ങ​ൽ: ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള​വ​ർ കേ​ര​ള തീ​ര​ത്തു​കൂ​ടി പാ​കി​സ്​​താ​നി​ലേ​ക്ക് പോ​യി മ​ട​ങ്ങു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യം കോ​സ്​​റ്റ​ൽ പൊ​ലീ​സ് തേ​ടി. ശ്രീ​ല​ങ്ക​ൻ ത​മി​ഴ് സം​സാ​രി​ക്കു​ന്ന ആ​ളു​ക​ളെ​യോ അ​വ​ർ സ​ഞ്ച​രി​ക്കു​ന്ന ബോ​ട്ടു​ക​ളോ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ ക​ട​ലി​ലോ തീ​ര​മേ​ഖ​ല​യി​ലോ ക​ണ്ടാ​ൽ വി​വ​രം കോ​സ്​​റ്റ​ൽ പൊ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ഞ്ചു​തെ​ങ്ങ് കോ​സ്​​റ്റ​ൽ പൊ​ലീ​സ് അ​റി​യി​ച്ചു.

ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന്​ ജ​നം ക​ട​ൽ​മാ​ർ​ഗം ത​മി​ഴ്നാ​ട് തീ​ര​ത്തും തു​ട​ർ​ന്ന് ക​ര​മാ​ർ​ഗം കേ​ര​ള​തീ​ര​ത്തും ഇ​വി​ടെ​നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ൽ പാ​കി​സ്താ​നി​ലേ​ക്കും പോ​യി മ​ട​ങ്ങു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​െൻറ അ​റി​യി​പ്പി​നെ​തു​ട​ർ​ന്നാ​ണ്​​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​സ്​​റ്റ​ൽ പൊ​ലീ​സ് അ​റി​യി​പ്പ് ന​ൽ​കി​യ​ത്.



Tags:    
News Summary - Indications are that more Sri Lankans are going to Pakistan along the Kerala coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.