അനിൽകുമാർ
Posted On
date_range Updated On
date_range അനധികൃത മദ്യ വിൽപന; ഒരാൾ പിടിയിൽ
ആറ്റിങ്ങൽ: അനധികൃത മദ്യ വിൽപന നടത്തിയ കേസിൽ പ്രതി പിടിയിൽ. പൊയ്കമുക്ക് പഞ്ചമി വീട്ടിൽ അനിൽകുമാർ (56) ആണ് പിടിയിലായത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വീട്ടിലും സ്കൂട്ടറിലുമായി വിൽപനക്കായി സൂക്ഷിച്ചിരുന്ന 24 കുപ്പി മദ്യവും കണ്ടെടുത്തു.
മദ്യം വിറ്റ് കിട്ടിയ 1080 രൂപയും വിൽപനക്ക് ഉപയോഗിച്ചിരുന്ന സ്കൂട്ടറും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിവന്റിവ് ഓഫിസർ വി.എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിരുദ്ധൻ, സുർജിത്, മനോജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.