കൊ​ളാ​ഷ് സു​രേ​ഷ് ചി​ത്ര​ര​ച​ന​യി​ൽ

ചരിത്രനായകർക്ക് ദൃശ്യരൂപമേകി കൊളാഷ് സുരേഷ്​

ആ​റ്റി​ങ്ങ​ല്‍: കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ കി​ളി​മാ​നൂ​രി​ന്‍റെ രാ​ജ​വം​ശ ച​രി​ത്ര​നാ​യ​ക​രു​ടെ മ​നോ​ഹ​ര ദൃ​ശ്യ​രൂ​പ​മൊ​രു​ങ്ങു​ന്നു. കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ൽ ഒ​രു​കാ​ല​ത്ത് രാ​ജാ ര​വി​വ​ർ​മ​ക്കൊ​പ്പം ചി​ത്ര​ക​ല​യി​ൽ ത​ങ്ങ​ളു​ടേ​താ​യ ക​ഴി​വ് തെ​ളി​യി​ച്ച ച​രി​ത്ര​നാ​യ​ക​രാ​ണ് രാ​ജ​രാ​ജ​വ​ർ​മ​യും മം​ഗ​ള​ബാ​യി ത​മ്പു​രാ​ട്ടി​യും.

എ​ന്നാ​ൽ നി​ല​വി​ലെ കൊ​ട്ടാ​ര​വ​ള​പ്പി​ൽ ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഇ​ല്ല. ച​രി​ത്രം അ​റി​യാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഈ ​പ്ര​ഗ​ല്​​ഭ​രെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഉ​ത​കു​ന്ന​താ​ണ് പു​തി​യ എ​ണ്ണ​ച്ചാ​യ ചി​ത്ര​ങ്ങ​ൾ. ആ​റ്റി​ങ്ങ​ല്‍ കൊ​ളാ​ഷ് ചി​ത്ര​ക​ലാ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ കൊ​ളാ​ഷ് സു​രേ​ഷാ​ണ് എ​ണ്ണ​ച്ചാ​യ​ത്തി​ല്‍ ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്.

രാ​ജാ ര​വി​വ​ര്‍മ​യു​ടെ അ​നു​ജ​നും സ​ന്ത​ത​സ​ഹ​ചാ​രി​യും ചി​ത്ര​മെ​ഴു​ത്തി​ല്‍ സ​ഹാ​യി​യും ചി​ത്ര​കാ​ര​നു​മാ​യി​രു​ന്ന രാ​ജ​രാ​ജ​വ​ര്‍മ, സ​ഹോ​ദ​രി​യും ചി​ത്ര​കാ​രി​യു​മാ​യി​രു​ന്ന മം​ഗ​ളാ​ബാ​യി ത​മ്പു​രാ​ട്ടി എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്. രാ​ജാ ര​വി​വ​ര്‍മ​യു​ടെ നി​ഴ​ലാ​യി ജീ​വി​ച്ച​യാ​ളാ​ണ് അ​നു​ജ​ന്‍ രാ​ജ​രാ​ജ​വ​ര്‍മ. കി​ളി​മാ​നൂ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ രാ​മ​ല​ക്ഷ്മ​ണ​ന്‍മാ​ര്‍ എ​ന്നാ​ണ് ര​വി​വ​ര്‍മ​യെ​യും അ​നു​ജ​നെ​യും കു​റി​ച്ച് അ​ക്കാ​ല​ത്ത് പ​ല​രും പ​റ​ഞ്ഞി​രു​ന്ന​ത്.

സം​സ്‌​കൃ​ത​ത്തി​ലും കാ​വ്യ​ശാ​സ്ത്രാ​ദി​ക​ളി​ലും പാ​ണ്ഡി​ത്യ​മു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹം സം​ഗീ​ത​ത്തി​ലും ചി​ത്ര​ക​ല​യി​ലും ഒ​രു​പോ​ലെ നി​പു​ണ​നാ​യി​രു​ന്നു. രാ​ജ​രാ​ജ​വ​ര്‍മ​യെ ചി​ത്ര​ക​ലാ​ലോ​ക​ത്തേ​ക്കാ​ന​യി​ച്ച​ത് ര​വി​വ​ര്‍മ​യാ​ണ്.

മ​റാ​ത്തി​ക​ന്യ​ക, പാ​ഴ്‌​സി സ്ത്രീ, ​ക​ഠി​നം​കു​ളം കാ​യ​ല്‍, ഹെ​ഡ് പ്യൂ​ണ്‍, സൂ​ര്യാ​സ്ത​മ​നം, മ​ല​ക്ക​റി​ക്കാ​രി, ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​ക്ഷേ​ത്രം, പൂ​ക്കാ​രി, കൊ​യ്ത്ത്, നാ​ട്ടു​ചാ​യ​ക്ക​ട എ​ന്നി​ങ്ങ​നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ രാ​ജ​രാ​ജ​വ​ര്‍മ​യു​ടേ​താ​യി​ട്ടു​ണ്ട്. എ ​ടൂ​ര്‍ ഇ​ന്‍ അ​പ്പ​ര്‍ ഇ​ന്ത്യ എ​ന്ന പേ​രി​ല്‍ ഇം​ഗ്ലീ​ഷി​ലു​ള്ള യാ​ത്രാ​വി​വ​ര​ണ​വും ഇ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്.

രാ​ജാ​ര​വി​വ​ര്‍മ​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ് മം​ഗ​ളാ​ബാ​യി ത​മ്പു​രാ​ട്ടി. 19ാം നൂ​റ്റാ​ണ്ടി​ല്‍ സ്വ​ന്തം സ്റ്റു​ഡി​യോ​യി​ല്‍ ചി​ത്ര​ര​ച​ന ന​ട​ത്തി​യ ആ​ദ്യ വ​നി​ത​യാ​ണി​വ​ര്‍. ഇ​ന്ന് പ്ര​ചാ​ര​ത്തി​ലു​ള്ള രാ​ജാ​ര​വി​വ​ര്‍മ​യു​ടെ ചി​ത്രം, ഭി​ക്ഷ ന​ൽ​കു​ന്നു എ​ന്ന എ​ണ്ണ​ച്ചാ​യ​ചി​ത്രം, ഗാ​ന്ധി​ജി​യു​ടെ ചി​ത്രം എ​ന്നി​വ വ​ര​ച്ചി​ട്ടു​ണ്ട്. ജ​ല​ച്ചാ​യ​ത്തി​ലും എ​ണ്ണ​ച്ചാ​യ​ത്തി​ലും ഒ​രു​പോ​ലെ ക​ര​വി​രു​ത് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു ഇ​വ​ർ.

Tags:    
News Summary - Collage Suresh became the visual form of historical heroes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.