അനീഷ്
വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
ആറ്റിങ്ങൽ: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. അഴൂർ ചിലമ്പിൽ പറകോണം ചരുവിളവീട്ടിൽ അനീഷ് (24) ആണ് പിടിയിലായത്. ആഗസ്റ്റ് 20ന് ഉത്രാട ദിനത്തിലായിരുന്നു സംഭവം.
കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ ഇയാൾ വീട്ടിനുള്ളിൽ കയറി 64 കാരിയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ നിലവിളിച്ചപ്പോൾ ഓടി രക്ഷപ്പെട്ടു.
ഒളിവിൽപോയ പ്രതിയെ വെമ്പായത്തിന് സമീപമുള്ള ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിനു കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി.മുകേഷ്, എസ്.ഐ വിനീഷ്, എ.എസ്.െഎ. ഷജീർ, റൂറൽ ഷാഡോ ടീം ജി.എസ്.ഐ ഫിറോസ്ഖാൻ, ദിലീപ്, സി.പി.ഒ മാരായ ഷിജു, സുനിൽരാജ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.