അജിത് ഉണ്ണി
Posted On
date_range Updated On
date_range ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിൽ
ആറ്റിങ്ങൽ: മംഗലപുരം, ചിറയിൻകീഴ് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസിൽ ഉൾപ്പെട്ട കിഴുവിലം കുറക്കട ചരുവിള വീട്ടിൽ അജിത് ഉണ്ണിയെ അറസ്റ്റ് ചെയ്തു. 2017ൽ മുടപുരം എൻ.ഇ.എസ് ബ്ലോക്കിന് സമീപം നിസാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
ഏറ്റവുമൊടുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ചിറയിൻകീഴ് എസ്.എച്ച്.ഒ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.