ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്; ആദ്യസംഘം തിരുവനന്തപുരത്ത് ഇന്നെത്തും

തിരുവനന്തപുരം: ഈ മാസം 26 മുതല്‍ 29 വരെ പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന 28ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആദ്യ ടീം ചൊവ്വാഴ്ച എത്തും. ചൈനീസ് ടീമിലെ രണ്ടുപേരാണ് ചൊവ്വാഴ്ച രാത്രി 10 ന്​ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എസ്‌ക്യൂ 8416 വിമാനത്തിലാണ് ടീം എത്തുന്നത്.

25 പേരുടെ ടീമുമായാണ് ചൈന ചാമ്പ്യൻഷിപ്പിന് എത്തുന്നത്. ചൈന ടീമിലെ ശേഷിക്കുന്ന 23 പേർ 19നു രാത്രി 10നുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സംഘത്തെ സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. 15 പേരടങ്ങുന്ന കൊറിയയില്‍നിന്നുള്ള ടീം 21നു തിരുവനന്തപുരത്തെത്തും. 20ലേറെ രാജ്യങ്ങള്‍ ഇതിനോടകം ചാമ്പ്യൻഷിപ്പിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

23,24,25 തീയതികളിലായി മുഴുവന്‍ ടീമുകളും, ചാമ്പ്യന്‍ഷിപ് നിയന്ത്രിക്കുന്ന ഒഫിഷ്യലുകളും തലസ്ഥാനത്തെത്തും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തുന്നവർക്ക് നഗരത്തിലെ ഹോട്ടലുകളിലാണ് താമസ സൗകര്യം സജ്ജമാക്കിയിട്ടുള്ളത്. കോൺവോയ് അടിസ്ഥാനത്തിൽ പൊലീസ് സുരക്ഷയോടെയാണ് മത്സരത്തിനും പരിശീലനത്തിനുമായി ടീമുകളെ പൊന്മുടിയിൽ എത്തിക്കുക.

Tags:    
News Summary - Asian Mountain Bike Cycling Championship- The first batch will reach Thiruvananthapuram on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.