തിരുവനന്തപുരത്ത്​ പോരാട്ടത്തിനൊരുങ്ങി മുന്നണികൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന ഭ​ര​ണം കി​ട്ടു​ന്ന പ​ക്ഷ​ത്തോ​ട്​ ചേ​ർ​ന്ന്​ നി​ൽ​ക്കു​ന്ന​താ​ണ്​ ത​ല​സ്​​ഥാ​ന​ത്തി​െൻറ വി​ധി​യെ​ഴു​ത്ത് പൊ​തു​വെ. നി​ല​നി​ർ​ത്താ​ൻ ഇ​ട​തും തി​രി​ച്ചു​പി​ടി​ക്കാ​ൻ യു.​ഡി.​എ​ഫും ക​രു​ത്തു​കാ​ട്ടാ​ൻ ബി.​ജെ.​പി​യും സ​ർ​വ അ​ട​വു​ക​ളും പു​റ​ത്തെ​ടു​ത്ത്​ പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ചൂ​ടാ​റും​മു​േ​മ്പ വ​രു​ന്ന നി​യ​മ​സ​ഭ അ​ങ്കം​ മൂ​ന്ന്​ മു​ന്ന​ണി​ക​ൾ​ക്കും ഒ​രു​പോ​ലെ നി​ർ​ണാ​യ​കം.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം ആ​സ​ന്ന​മാ​യി​രി​ക്കെ സ്​​ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ ഉ​പ​ശാ​ല​ക​ളി​ൽ പൊ​ടി​പൊ​ടി​ക്കു​ന്നു. വ​മ്പ​ൻ​മാ​രു​ടെ മു​ത​ൽ പു​തു​മു​ഖ​ങ്ങ​ളു​ടെ പേ​രു​ക​ൾ വ​രെ അ​ന്ത​രീ​ക്ഷ​ത്തി​ൽ. സീ​റ്റ്​ വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഏ​റെ വൈ​കാ​തെ സ്​​ഥ​നാ​ർ​ഥി​ക​ളെ അ​റി​യാം. ലോ​ക്​​സ​ഭ വി​ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ യു.​ഡി.​എ​ഫ്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ തു​ട​ർ​ച്ച​യാ​യി വ​മ്പ​ൻ മു​ന്നേ​റ്റം ഇ​ട​തും പ്ര​വ​ചി​ക്കു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ നേ​മം വ​ഴി നി​യ​മ​സ​ഭ​യി​ൽ അ​ക്കൗ​ണ്ട്​ തു​റ​ന്ന ബി.​ജെ.​പി​ക്ക്​ വ​ലി​യ മോ​ഹ​ങ്ങ​ളാ​ണി​ക്കു​റി. സാ​ഹ​ച​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​ക്കി​യെ​ടു​ക്കാ​ൻ എ​ല്ലാ​വ​രും കി​ണ​ഞ്ഞു​ശ്ര​മി​ക്കു​ന്നു. 2016ൽ ​മാ​ർ​ച്ച്​ നാ​ലി​ന്​ പ്ര​ഖ്യാ​പ​ന​വും മാ​ർ​ച്ച്​ 22ന്​ ​വി​ജ്​​ഞാ​പ​ന​വും വ​ന്നു. മേ​യ്​ 16നാ​യി​രു​ന്നു​ വോ​െ​ട്ട​ടു​പ്പ്. ഇ​ക്കു​റി അ​ൽ​പം നേ​ര​ത്തെ ന​​ട​ന്നേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന​ക​ൾ.

ത​ല​സ്​​ഥാ​ന ജി​ല്ല​യി​​ൽ 14 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്​; ര​ണ്ട്​ ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളും. ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ നോ​ക്കി​യാ​ൽ കോ​ർ​പ​റേ​ഷ​ന്​ പു​റ​മെ നാ​ല്​ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, 11 ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ൾ, 73 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ.

​​2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഇ​ട​തി​ന്​ അ​നു​കൂ​ല​മാ​യി​രു​ന്നു. ആ​കെ​യു​ള്ള 14ൽ ​ഒ​മ്പ​ത്​ മ​ണ്ഡ​ല​ങ്ങ​ൾ ഇ​ട​തി​നൊ​പ്പം നി​ന്നു. വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ, ചി​റ​യി​ൻ​കീ​ഴ്, വാ​മ​ന​പു​രം, നെ​ടു​മ​ങ്ങാ​ട്, ക​ഴ​ക്കൂ​ട്ടം, കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശ്ശാ​ല. പു​റ​മെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വ​ട്ടി​യൂ​ർ​ക്കാ​വും പി​ടി​ച്ച്​ പ​ത്തി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം, അ​രു​വി​ക്ക​ര, കോ​വ​ളം, വ​ട്ടി​യൂ​ർ​ക്കാ​വ്​ എ​ന്നി​വ​യി​ലേ​ക്ക്​ ചു​രു​ങ്ങി​യ യു.​ഡി.​എ​ഫി​​ന്​ പി​ന്നീ​ട്​ വ​ട്ടി​യൂ​ർ​ക്കാ​വും ന​ഷ്​​ട​പ്പെ​ട്ടു. നേ​മം പി​ടി​ച്ച ബി.​ജെ.​പി നി​യ​മ​സ​ഭ​യി​ൽ അ​ക്കൗ​ണ്ട്​ തു​റ​ന്നു.

2011ൽ ​നേ​രേ തി​രി​ച്ചാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. അ​ന്ന്​ യു.​ഡി.​എ​ഫാ​ണ്​ ഭ​ര​ണം പി​ടി​ച്ച​ത്. യു.​ഡി.​എ​ഫി​ന്​ അ​ന്ന്​ ഒ​മ്പ​ത്​ സീ​റ്റു​ക​ൾ, ഇ​ട​തി​ന്​ അ​ഞ്ചും. ബി.​ജെ.​പി​ക്ക്​ സീ​റ്റൊ​ന്നും കി​ട്ടി​യി​ല്ല.

നി​യ​മ​സ​ഭ​യി​ൽ നേ​ട്ട​മു​ണ്ടാ​ക്കി വ​ന്ന ഇ​ട​തി​ന്​ ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത​ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​ന്നു. കു​ത്ത​ക മ​ണ്ഡ​ല​മാ​യ ആ​റ്റി​ങ്ങ​ൽ യു.​ഡി.​എ​ഫ്​ പി​ടി​ച്ചു. തി​രു​വ​ന​ന്ത​പു​രം യു.​ഡി.​എ​ഫ്​ നി​ല​നി​ർ​ത്തു​ക​യും ചെ​യ്​​തു. അ​വി​ടെ ബി.​ജെ.​പി ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ ഇ​ട​ത്​ മൂ​ന്നാം​സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. നി​യ​മ​സ​ഭ പ​രി​ധി നോ​ക്കി​യാ​ൽ നെ​ടു​മ​ങ്ങാ​ട്​ മാ​ത്ര​മാ​യി​രു​ന്നു മേ​ൽ​കൈ കി​ട്ടി​യ​ത്. നേ​മ​ത്ത്​ മി​ക​വ്​ ബി.​ജെ.​പി​ക്ക്​ ത​ന്നെ​യാ​യി​രു​ന്നു. മ​റ്റെ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളും യു.​ഡി.​എ​ഫി​നൊ​പ്പം.

ലോ​ക്​​സ​ഭ​യി​ലേ​റ്റ തി​രി​ച്ച​ടി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്ന​ണി മ​റി​ക​ട​ന്നു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ വ്യ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ നി​ല​നി​ർ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര, വ​ർ​ക്ക​ല, നെ​ടു​മ​ങ്ങാ​ട്, ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി​ക​ളും ഇ​ട​തി​ന്​ ത​ന്നെ. ജി​ല്ല പ​ഞ്ചാ​യ​ത്തും ഭൂ​രി​പ​ക്ഷം ഗ്രാ​മ-​ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ട​ത്​ തേ​രോ​ട്ടം. നി​യ​മ​സ​ഭ മ​ണ്ഡ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ നോ​ക്കി​യാ​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫ്​ മു​ന്നി​ൽ വ​ന്ന​ത്. നേ​മ​ത്ത്​ എ​ൻ.​ഡി.​എ​യും​ മ​റ്റ് ​മ​ണ്ഡ​ല​ങ്ങ​ൾ ഇ​ട​തി​നാ​യി​രു​ന്നു മേ​ൽ​ക്കെ.

27.69 ല​ക്ഷം വോ​ട്ട​ർ​മാ​ർ

ഏ​​റ്റ​വും പു​തി​യ വോ​ട്ട​ർ​പ​ട്ടി​ക പ്ര​കാ​രം 2769272 പേ​ർ​ക്കാ​ണ്​ വോ​ട്ട​വ​കാ​ശം. സ്​​ത്രീ​ക​ളാ​ണ്​ ​േവാ​ട്ട​ർ​മാ​രി​ൽ കൂ​ടു​ത​ൽ,1453310. പു​രു​ഷ​ന്മാ​ർ 1315905 പേ​ർ. ട്രാ​ൻ​സ്​​ജ​ൻ​ഡ​ർ വോ​ട്ട​ർ​മാ​ർ 57. പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​ൻ ഇ​നി​യും അ​വ​സ​ര​മു​ള്ള​തി​നാ​ൽ വോ​​ട്ട​ർ​മാ​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടും. ജി​ല്ല​യി​ൽ 2271 പ്ര​വാ​സി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശ​മു​ണ്ട്. ഇ​തി​ൽ പു​രു​ഷ​ന്മാ​രാ​ണ്​ കൂ​ടു​ത​ൽ -1948. വ​നി​ത​ക​ൾ 323. കോ​വ​ള​ത്താ​ണ്​ വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ൽ. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലാ​ണ്​ കു​റ​വ്.

മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​ർ വ​നി​ത, പു​രു​ഷ​ൻ​മാ​ർ, ട്രാ​ൻ​സ്​​ജ​ൻ​ഡ​ർ, ആ​കെ ക്ര​മ​ത്തി​ൽ

വ​ർ​ക്ക​ല: 85078 98778 0 183856

ആ​റ്റി​ങ്ങ​ൽ (എ​സ്.​സി): 90771 108263 2 199036

ചി​റി​യി​ൻ​കീ​ഴ്​ (എ​സ്.​സി): 89494. 106645 3, 196142

നെ​ടു​മ​ങ്ങാ​ട്​: 96472 106775 2 203229

വാ​മ​ന​പു​രം: 92265 104859 3, 197127

ക​ഴ​ക്കൂ​ട്ടം: 90957 98974 1 189932

വ​ട്ടി​യൂ​ർ​ക്കാ​വ്​: 97179 106598 7 203811

തി​രു​വ​ന​ന്ത​പു​രം: 97179 103079 23 200281

നേ​മം: 97106 103392 1 200505

അ​രു​വി​ക്ക​ര: 89800 100061 1 189862

പാ​റ​ശാ​ല: 103623 112072 0 215695

കാ​ട്ടാ​ക്ക​ട: 91740 99755 4 191499

കോ​വ​ളം: 105175 109825 2 215002

നെ​യ്യാ​റ്റി​ൻ​ക​ര: 89039 94254 2 183295

പോ​ളി​ങ്​ ഉ​യ​രു​മോ

ഇ​ക്കു​റി പോ​ളി​ങ്​ ഉ​യ​രു​മോ?. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും തീ​പാ​റു​ന്ന പോ​രാ​ട്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തു​കൊ​ണ്ട്​ ത​ന്നെ പോ​ളി​ങ്​ ഉ​യ​രു​മെ​ന്നാ​ണ്​ മു​ന്ന​ണി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2016ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​ങ്​ ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ കാ​ട്ടാ​ക്ക​ട​യി​ലാ​യി​രു​ന്നു,. 76.57 ശ​ത​മാ​നം. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലാ​ണ്​ പോ​ളി​ങ്​ കൂ​ടു​ത​ൽ - 77.27 ശ​ത​മാ​നം

പോ​ളി​ങ്​ ശ​ത​മാ​നം 2016 നി​യ​മ​സ​ഭ, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ക്ര​മ​ത്തി​ൽ

വ​ർ​ക്ക​ല 71.46 , 70.30

ആ​റ്റി​ങ്ങ​ൽ 69.38 , 74.59

ചി​റ​യി​ൻ​കീ​ഴ്​ 70.09 , 73.86

നെ​ടു​മ​ങ്ങാ​ട്​ ​ 73.94, 75.38

വാ​മ​ന​പു​രം 71.46, 73.59

ക​ഴ​ക്കൂ​ട്ടം 73.46, 73.19

വ​ട്ടി​യൂ​ർ​ക്കാ​ട്​ 69.83, 69.34

തി​രു​വ​ന​ന്ത​പു​രം 65.19, 67.41

നേ​മം 74.11, 73.31

അ​രു​വി​ക്ക​ര 75.76, 75.97

പാ​റ​ശാ​ല 75.26, 76.91

കാ​ട്ടാ​ക്ക​ട 76.57 , 75.58

കോ​വ​ളം 74.01, 76.00

നെ​യ്യാ​റ്റി​ൻ​ക​ര 74.99, 77.27

2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭൂ​രി​പ​ക്ഷം ഇ​ങ്ങ​നെ

വ​ർ​ക്ക​ല- അ​ഡ്വ. വി. ​ജോ​യി

സി.​പി.​എം 2386 വോ​ട്ട്​

ആ​റ്റി​ങ്ങ​ൽ- ബി. ​സ​ത്യ​ൻ

സി.​പി.​എം 40383

ചി​റ​യി​ൻ​കീ​ഴ്​- വി. ​ശ​ശി

സി.​പി.​െ​എ 14322

നെ​ടു​മ​ങ്ങാ​ട്​ - സി. ​ദി​വാ​ക​ര​ൻ

സി.​പി.​െ​എ - 3621

വാ​മ​ന​പു​രം - ഡി.​കെ. മു​ര​ളി

സി.​പി.​എം -9596

ക​ഴ​ക്കൂ​ട്ടം -ക​ട​കം​പ​ള്ളി സ​ു​രേ​ന്ദ്ര​ൻ സി.​പി.​എം.- 7347,

വ​ട്ടി​യൂ​ർ​ക്കാ​വ്​ - കെ. ​മു​ര​ളീ​ധ​ര​ൻ കോ​ൺ​ഗ്ര​സ്​ - 7622

തി​രു​വ​ന​ന്ത​പു​രം -വി.​എ​സ്. ശി​വ​കു​മാ​ർ കോ​ൺ​ഗ്ര​സ്​- 10905

നേ​മം -ഒ. ​രാ​ജ​ഗോ​പാ​ൽ

ബി.​ജെ.​പി. 8671

അ​രു​വി​ക്ക​ര- കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ കോ​ൺ​ഗ്ര​സ്​ -21314

പാ​റ​ശാ​ല -സി.​കെ. ഹ​രീ​ന്ദ്ര​ൻ

സി.​പി.​എം18566

കാ​ട്ടാ​ക്ക​ട -​െഎ.​ബി. സ​തീ​ഷ്​

സി.​പി.​എം 849

എ​ൻ. ശ​ക്​​ത​ൻ ര​ണ്ടാ​മ​ത്.

കോ​വ​ളം എം. ​വി​ൻ​സെൻറ്​

കോ​ൺ​ഗ്ര​സ്​ - 2615

ജ​മീ​ല പ്ര​കാ​ശ​നം ര​ണ്ടാ​മ​ത്.

​െന​യ്യാ​റ്റി​ൻ​ക​ര- കെ. ​അ​ൻ​സ​ല​ൻ 9543 (ആ​ർ. ശെ​ൽ​വ​രാ​ജ്)

വ​ട്ടി​യൂ​ർ​ക്കാ​വ്​​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ (കെ. ​മു​ര​ളീ​ധ​ര​ൻ രാ​ജി​െ​വ​ച്ച ഒ​ഴി​വി​ൽ)

അ​ഡ്വ. വി.​എ​സ്. പ്ര​ശാ​ന്ത്​

സി.​പി.​എം 14465

Tags:    
News Summary - alliances in thiruvananthapuram getting ready for electio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.