ഷെഫിൻ ഷാ
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെമ്മരുതി സ്വദേശി ഷെഫിൻ ഷാ (27) ആണ് അയിരൂർ പൊലീസിന്‍റെ പിടിയിലായത്.
പെൺകുട്ടിയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി കാറിൽ കടത്തിക്കൊണ്ടുപോയി ആൾ താമസമില്ലാത്ത വീട്ടിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അയിരൂർ ഇൻസ്പെക്ടർ എസ്.എച്ച്. ജയസനിലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ അയിരൂർ സബ് ഇൻസ്പെക്ടർ സജിത് എസ്, എ.എസ്.ഐമാരായ ഇതിഹാസ് ജി. നായർ, സുനിൽകുമാർ, സി.പി.ഒ ശിവപ്രസാദ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.