അഖിൽ
Posted On
date_range Updated On
date_range യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി. മേലാറന്നൂർ അഴകം കുളപ്പുള്ളി വിളാകം കൃഷ്ണാലയം വീട്ടിൽ അഖിലിനെയാണ് (29) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവായ യുവതിയെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു. നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും അതേ ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമ്പാനൂർ എസ്.എച്ച്.ഒ വി.എം. ശ്രീകുമാർ, എസ്.ഐ വിനോദ്, സി.പി.ഒ ഷിബു, സതീഷ് എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.