മെഡിക്കൽ ഷോപ്പ് മൂന്നംഗസംഘം ആക്രമിക്കുന്നു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ മൂന്ന് അംഗസംഘം മെഡിക്കൽ ഷോപ്പ് ആക്രമിച്ച് ജീവനക്കാരന്റെ ബൈക്ക് അടിച്ചു തകർത്തു. ഏകദേശം മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് മെഡിക്കൽ സ്റ്റോറിലെത്തിയ ബൈക്കുകളിൽ മെഡിക്കൽ സ്റ്റോറിലെത്തിയ യുവാക്കളുടെ നേതൃത്വത്തിൽ ആക്രമണം നടന്നത്. യുവാക്കൾ ആവശ്യപ്പെട്ടെത്തിയ മരുന്ന് ഡോക്ടർമാരുടെ കുറിപ്പില്ലാതെ മരുന്ന് നൽകില്ലെന്ന് ജീവനക്കാരൻ മറുപടി നൽകിയതിൽ പ്രകോപിതരായാണ് മെഡിക്കൽ സ്റ്റോറിന്റെ ഗ്ലാസ് കല്ലെറിഞ്ഞും കമ്പും വെട്ടുകത്തിയും ഉപയോഗിച്ച് അടിച്ച് തകർത്തത്. കട്ടികൂടിയ ഗ്ലാസ് ആയത് കാരണം യുവാക്കൾക്ക് കടക്കുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നിൽ.
നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകരയിൽ ലഹരി മാഫിയയുടെ വിളയാട്ടം അടുത്തിടെയായി വർധിക്കുന്നുണ്ട്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം അരങ്ങേറിയത്.ല ഹരി ഉപയോഗിച്ച ശേഷം ആക്രമണം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.