പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത്; പ്രത്യേക സംഘം അന്വേഷിക്കും

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്ക്​ ഹാ​ജ​രാ​കാ​ന്‍ പി.​എ​സ്.​സി​യു​ടെ വ്യാ​ജ ലെ​റ്റ​ര്‍ ഹെ​ഡി​ല്‍ ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ക്ക് ക​ത്ത് ല​ഭി​ച്ച സാ​ഹ​ച​ര്യം അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ഡോ. ​ഷെ​യ്ഖ് ദ​ര്‍വേ​ശ്​ സാ​ഹി​ബ് ഉ​ത്ത​ര​വാ​യി.

തി​രു​വ​ന​ന്ത​പു​രം സി​റ്റി ക്രൈം ​ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ബി​ജി ജോ​ര്‍ജാ​ണ് സം​ഘ​ത്ത​ല​വ​ന്‍. തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ സി. ​നാ​ഗ​രാ​ജു​വി​ന്റെ നേ​രി​ട്ടു​ള്ള മേ​ല്‍നോ​ട്ട​ത്തി​ലാ​യി​രി​ക്കും സം​ഘ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം ന​ട​ക്കു​ക.

സൈ​ബ​ര്‍ സി​റ്റി അ​സി.​ക​മീ​ഷ​ണ​ര്‍ ഡി.​കെ. പൃ​ഥ്വി​രാ​ജ് അ​ന്വേ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ​ന്‍ ആ​യി​രി​ക്കും. അ​ടൂ​ര്‍ ഡി​വൈ.​എ​സ്.​പി ആ​ര്‍. ജ​യ​രാ​ജ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സി.​ഐ പി. ​ഹ​രി​ലാ​ല്‍, തൃ​ശൂ​ര്‍ വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ ടി.​പി. ഫ​ര്‍ഷാ​ദ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്.​ഐ പി.​എ​ല്‍. വി​ഷ്ണു എ​ന്നി​വ​രാ​ണ് സം​ഘാം​ഗ​ങ്ങ​ള്‍.

പ​രി​ശോ​ധ​ന​ക്ക്​ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ പി.​എ​സ്.​സി​യു​ടെ ലെ​റ്റ​ര്‍ ഹെ​ഡി​ല്‍ ഏ​താ​നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. അ​വ​ര്‍ ഈ ​ക​ത്തും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പി.​എ​സ്.​സി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് നി​ർ​ദേ​ശം വ്യാ​ജ​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്.

Tags:    
News Summary - A forged letter in the name of PSC- A special team will investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.