429 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ വെള്ളിയാഴ്ച . 394 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്. 14 പേർ ആരോഗ്യ പ്രവര്‍ത്തകരാണ്. 258 പേരുടെ പരിശോധനഫലം നെഗറ്റീവായി. കാഞ്ഞിരംകുളം (1,10), എന്നിവ പുതിയ ഹോട്സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പുതുതായി 1,500 പേര്‍ രോഗനിരീക്ഷണത്തിലായി. 1,490 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 20,133 പേര്‍ വീടുകളിലും 752 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ വെള്ളിയാഴ്ച രോഗലക്ഷണങ്ങളുമായി 620 പേരെ പ്രവേശിപ്പിച്ചു. 370 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ 3,338 പേര്‍ നിരീക്ഷണത്തിലുണ്ട്. 557 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. 581 പരിശോധനഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 752 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. പൊഴിയൂരിലാണ് വെള്ളിയാഴ്ച ഏറ്റവുമധികം പേർക്ക് പരിശോധനഫലം പോസിറ്റീവായത്. പൊഴിയൂർ -18 മടവൂർ -16 വിഴിഞ്ഞം -12 ഉച്ചക്കട -11 കാലടി, ചെമ്പകശ്ശേരി -ഒമ്പത് പാറശ്ശാല, നേമം -എട്ട് അയിര, കൊച്ചുതോപ്പ്, പരശുവയ്ക്കൽ, മുട്ടത്തറ -ഏഴ് മെഡിക്കൽ കോളജ് -ആറ് ചുള്ളിമാനൂർ, ജനറൽ ഹോസ്പിറ്റൽ, വലിയതുറ -അഞ്ച്, ഇഞ്ചിവിള, കരമന, പാച്ചല്ലൂർ, പൂവച്ചൽ, പൂവാർ, പുല്ലുവിള, ബീമാപള്ളി, മുള്ളുവിള, നരുവാമൂട് -നാല് അഞ്ചുതെങ്ങ്, ആസാദ് നഗർ, ഒറ്റശേഖരമംഗലം, കീഴാറൂർ, കൊല്ലംകോട്, കുഴിവിള കാട്ടാക്കട, ചെമ്പാക്കട, പെരുങ്കടവിള, മലയിൻകീഴ്, ഇടവ, തിരുവന്തപുരം, തിരുപുറം എന്നിവിടങ്ങളിൽ മൂന്നുപേർക്ക് വീതവും അറപ്പുര, അമരവിള, ഇലവട്ടം, ഇ.എം.എസ് റോഡ്, എളമ്പ മുടക്കൽ, കുളത്തൂർ, കുഴിവിളാകം, പുന്നക്കാമുകൾ, പനച്ചമൂട്, മണക്കാട്, മഞ്ചംകോഡ്, വാഴമുട്ടം, വെഞ്ഞാറമൂട്, വട്ടപ്പാറ, വട്ടവിള, നെട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും പരിശോധനഫലം പോസിറ്റീവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.