175 കിലോ പഴകിയ മത്സ്യം പിടികൂടി

കരുനാഗപ്പള്ളി: മാരുതി ഒമ്നി വാനിൽ കടത്തിയ 175 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പൊലീസാണ് മത്സ്യം പിടിച്ചത്. തിരുവനന്തപുരം പാലോടേക്ക് കൊണ്ടുപോയ മത്തി അവിടെ ലോക്ഡൗൺ ആയതിനാൽ തിരികെ കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. പിടിച്ചെടുത്ത മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസർമാരായ അനീഷ, അഞ്ജു എന്നിവർ ചേർന്ന് കസ്​റ്റഡിയിലെടുത്തു. നഗരസഭ ആരോഗ്യവകുപ്പിന് കൈമാറി. ആരോഗ്യവിഭാഗം മത്സ്യം നശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.