അ​ന​ന്തു

വീടുകയറി ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍

വെ​ള്ള​റ​ട: വീ​ട്ടി​ല്‍ക്ക​യ​റി യു​വാ​വി​നു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ല്‍. പു​ല്ല​ന്തേ​രി പ​ണ്ടാ​ര​ത്ത​റ അ​ഭി​രാ​മ​ത്തി​ല്‍ സു​ദേ​വ​നെ (45) ആ​ക്ര​മി​ച്ച പു​ല്ല​ന്തേ​രി തെ​ക്കേ​ന​ട ല​ക്ഷ്മി സ​ദ​ന​ത്തി​ല്‍ അ​മ​ല്‍ എ​ന്ന അ​ന​ന്തു​വാ​ണ് (23) വെ​ള്ള​റ​ട പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ചി​ല​ർ വീ​ടി​ന് മു​ന്നി​ലെ​ത്തി അ​സ​ഭ്യം വി​ളി​ച്ചു. പു​റ​ത്തി​റ​ങ്ങി​യ സു​ദേ​വ​നെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ ഗു​ണ്ടാ​സം​ഘം മു​ഖ​ത്ത് ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ സു​ദേ​വ​ന്റെ ചേ​ട്ട​ന്‍ ഗോ​പ​ന്‍, അ​യ​ല്‍വാ​സി സു​ജാ​ത​ന്‍ എ​ന്നി​വ​രെ​യും ആ​ക്ര​മി​ച്ചു. മ​ര്‍ദ്ദ​ന​ത്തി​ല്‍ സു​ദേ​വ​ന്റെ ര​ണ്ട് പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ദേ​വ​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ക​ഞ്ചാ​വ്-​ഗു​ണ്ടാ സം​ഘ​മാ​ണെ​ന്ന് സ്ഥ​ല​വാ​സി​ക​ള്‍ പ​റ​യു​ന്നു. നെ​യ്യാ​റ്റി​ന്‍ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. മ​റ്റ് പ്ര​തി​ക​ള്‍ക്കു​വേ​ണ്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം കാ​ര​ക്കോ​ണം ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല്ല​ന്തേ​രി​യി​ല്‍ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

Tags:    
News Summary - Tresspass and attack-One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.