16 പേർ രോഗമുക്തരായി

ആറ്റിങ്ങല്‍: അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജ് കോവിഡ് ചികിത്സാകേന്ദ്രത്തിൽനിന്ന്​ 15 പേരും ഒരു ആശുപത്രി ജീവനക്കാരിയും രോഗം ഭേദമായി പുറത്തിറങ്ങി. ഇതോടെ അഞ്ചുതെങ്ങിൽ രോഗം ഭേദമായവരുടെ എണ്ണം 41 ആയി. ചിറയിൻകീഴ്ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിലായി 1141പേർ നിരീക്ഷണത്തിലുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. വക്കം - 66, കിഴുവിലം - 111, മുദാക്കൽ-97, അഞ്ചുതെങ്ങ് - 220, കടയ്ക്കാവൂർ - 190, ചിറയിൻകീഴ് - 457 എന്നിവരുൾപ്പെട്ടതാണ് 1141 പേർ. 899 പേർ ഹോം ക്വാറൻറീനിലും 47 പേർ ഇൻസ്​റ്റിറ്റ്യൂഷനിലും 195 പേർ ഹോസ്പിറ്റൽ ഐ​െസാലേഷനിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.