നേമം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്ന 'ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ. യു.പി സ്കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഗണിതാശയങ്ങളിലൂന്നി ഗണിത കളികളിലൂടെയും പാഠപുസ്തകവുമായി ബന്ധിച്ചുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ലളിതമായി ഗണിതം സ്വായത്തമാക്കാന്‍ ഉതകുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ പതിമൂന്നു ലക്ഷം കുട്ടികള്‍ക്ക് ഗണിതപഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന ഗണിതകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സമഗ്രശിക്ഷ കേരളം അഡീഷനല്‍ ഡയറക്ടര്‍ ആര്‍.എസ്. ഷിബു സ്വാഗതം പറഞ്ഞു. ഐ.ബി. സതീഷ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ്കുമാര്‍ ഗണിതകിറ്റ് വിതരണം ചെയ്തു. യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, പഞ്ചായത്ത് പ്രസിഡൻറ് ടി. മല്ലിക, പഞ്ചായത്ത് അംഗം ഇ.ബി. വിനോദ് കുമാർ, പൊതുവിജ്ഞാന സംരക്ഷണയജ്ഞം കോഓഡിനേറ്റർ എസ്. ജവാദ്, എസ്.എസ്.കെ അഡീഷനൽ ഡയറക്ടർ ആർ.എസ്. ഷിബു, ബി. ശ്രീകുമാരൻ, എസ്.എം.സി ചെയർമാൻ വി. മനു, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, വിദ്യാർഥി പ്രതിനിധി കെ.എം. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. IMG-20220504-WA0045
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.