തിരുവനന്തപുരം: നഗരസഭ വിവിധ വിഭാഗങ്ങളിലെ തീരുമാനമാകാത്ത ഫയലുകളിലേക്കുള്ള അദാലത് ഏപ്രിൽ 27ന് രാവിലെ 10 മുതൽ നഗരസഭ മെയിൻ ഓഫിസിൽ നടക്കും. തദ്ദേശസ്വയംഭരണവകുപ്പിൻെറ ആഭിമുഖ്യത്തിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ഫയൽ തീർപ്പ് കൽപിക്കുന്നതിനുള്ള പ്രത്യേക കർമപദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭയിലും അദാലത് നടത്തുന്നത്. അദാലത്തിൻെറ ഉദ്ഘാടനം നഗരസഭയിൽ മന്ത്രി എൻ.വി. ഗോവിന്ദൻ ഉച്ചക്ക് 12ന് നിർവഹിക്കും. സൗജന്യ സിവിൽ സർവിസ് പരിശീലന പദ്ധതി തുടങ്ങി തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) കരിയർ അഡ്വാൻസ്മെന്റ് പ്രോഗ്രാം ആരംഭിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ആയിരം വിദ്യാർഥികൾക്കാണ് ഇതിലൂടെ സൗജന്യ പരിശീലനത്തിന് അവസരം നൽകുക. ഏകദേശം രണ്ടായിരത്തോളം അപേക്ഷകരിൽ നിന്നും സ്ക്രീനിങ് ടെസ്റ്റ് നടത്തിയാണ് അർഹരെ തെരഞ്ഞെടുക്കുക. പൂർണമായും സൗജന്യമാണ് പരിശീലനം. കേരളത്തിലെ പ്രമുഖ സിവിൽ സർവിസ് പരിശീലന കേന്ദ്രമായ എഡുസോൺ ഐ.എ.എസ് അക്കാദമിയും ഗ്രാമനികേതൻ സെന്റർ ഫോർ അക്കാദമിക് റിസർച്ചുമായി സഹകരിച്ചാണ് എൻ.എസ്.എസ് പദ്ധതി നടപ്പാക്കുന്നത്. ബ്രിഡ്ജ് കോഴ്സിന് ശേഷം, മെറിറ്റടിസ്ഥാനത്തിൽ ജനറൽ വിഭാഗം, പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, എൻ.എസ്.എസ് വളന്‍റിയർമാർ എന്നീ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 15 വിദ്യാർഥികൾക്ക് അടുത്ത അക്കാദമിക്ക് വർഷം സൗജന്യ സിവിൽ സർവിസ് പരിശീലനവും പദ്ധതിയുടെ ഭാഗമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.