വെളിയത്ത് 27 പോസ്​റ്റുകൾ തകർന്നു

വെളിയത്ത് 27 പോസ്​റ്റുകൾ തകർന്നു ഓയൂർ: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വെളിയത്ത് 27 വൈദ്യുതി പോസ്​റ്റുകളും 30 ഓളം മരങ്ങളും നശിച്ചു. കുടവട്ടൂർ, കട്ടയിൽ, ഓടനാവട്ടം, അമ്പലത്തുംകാല, ചെറുകരക്കോണം എന്നീ മേഖലകളിലാണ് വലിയ നാശമുണ്ടായത്. വെളിയം പഞ്ചായത്തിലെ ചില മേഖലകളിൽ ഇതുവരെയും വൈദ്യുതി ബന്ധം പുനഃസ്​ഥാപിക്കാനായിട്ടില്ല. അനുമോദിച്ചു(ചിത്രം)ചടയമംഗലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ഫ്രറ്റേണിറ്റി മൂവ്മൻെറ് അനുമോദിച്ചു. വീടുകളിൽ എത്തി വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി. അനുമോദനച്ചടങ്ങ് വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സലീം കൊട്ടുംപുറം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല കമ്മിറ്റി അംഗം ഷാക്കിർ പോരേടം, പ്രവർത്തകരായ സുൽഫിക്കർ, ആസാദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.