തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്​ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്​ 26ന്​ തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിന്‍റെ 70ാം വാർഷിക ആഘോഷങ്ങൾക്ക്​ ഈ മാസം 26ന്​ തുടക്കമാകും. വൈകീട്ട്​ അഞ്ചിന് ഡയമണ്ട്​ ജൂബിലി അലുമ്നി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ​ മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്​ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോർജ്​ അധ്യക്ഷതവഹിക്കും. മെഡിക്കൽ വിദ്യാർഥികൾക്കായി പൂർവവിദ്യാർഥിയും അമേരിക്കയിലെ കാർഡിയോളജിസ്റ്റുമായ ഡോ. രവീന്ദ്രനാഥൻ 80 ലക്ഷം രൂപ ചെലവിൽ നിർമിച്ച നോളജ്​ സെന്‍ററിന്‍റെ ഉദ്​ഘാടനും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. സി.ഡി.സി, ആർ.സി.സി, മെഡിക്കൽ കോളജ്​, എസ്​.എ.ടി, ശ്രീചിത്ര തുടങ്ങിയ ഇടങ്ങളിൽ ചികിത്സക്കായി എത്തുന്ന കുട്ടികൾക്കുവേണ്ട ചികിത്സ നിർദേശങ്ങളും തുടർചികിത്സക്ക്​ വേണ്ട സാമ്പത്തിക സഹായവും നൽകുന്ന 'തളിരുകൾ' പദ്ധതിയു​ടെ ഉദ്​ഘാടനവും നടക്കും. 27ന്​ രാവിലെ ഒമ്പതരക്ക്​ നടക്കുന്ന വൈറോളജിയും ഇമ്യൂണോളജിയും എന്ന വിഷയത്തിലെ സെമിനാറിൽ ലോകപ്രശസ്​ത വൈറോളജി വിദഗ്​ധൻ പ്രഫ. റോബർട്ട്​ ഗാലോ മുഖ്യപ്രഭാഷണം നടത്തും. വൈറോളജി വിദഗ്​നും തിരുവനന്തപുരം മെഡിക്കൽ കോളജ്​ പൂർവവിദ്യാർഥിയുമായ ഡോ. ജേക്കബ്​ ജോൺ (വെല്ലൂർ), പ്രഫ. ആൻഡേഴ്​സ്​ വാഹൻ (കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്​, സ്​റ്റോക്​ഹോം), ഡോ. ഗഗൻദീപ്​ കാങ്​ (സി.എം.സി വെല്ലൂർ), ഡോ. ഹരി പരമേശ്വരൻ, ഡോ. ശബരിനാഥ്​ രാധാകൃഷ്​ൻ (വിസ്​കോൻസിൻ, യു.എസ്​.എ) എന്നിവരും സംസാരിക്കും. അമേരിക്കയിൽനിന്നുള്ള കോളജ്​ പൂർവവിദ്യാർഥി കൂടിയായ ഡോ.സി.എസ്.​ പിച്ചുമണി പ്ലാറ്റിനം ജൂബിലി ​പ്രഭാഷണം നടത്തും. കോളജ്​ മെഡിസിൻ വിഭാഗം മുൻമേധാവി ഡോ. മാത്യു തോമസ്​, അമേരിക്കയിലെ ക്ലീവ്​ലാൻഡ്​സിലെ ഡോ. നജീബ്​ ഒസ്​മാൻ, ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ. കെ. രാജശേഖരൻ നായർ, ഡോ. നിഷ നിഗിൽ (ടൊറന്‍റോ), ഡോ. വിനോദ്​ മേനോൻ, ഡോ. നിഗിൽ ഹാറൂൺ (ടൊറന്‍റോ), കോളജ്​ പൾമണറി മെഡിസിൻ മേധാവി ഡോ. ഫത്താഹുദ്ദീൻ എന്നിവർ പ്രഭാഷണം നടത്തും. സമാപനദിവസമായ 28ന്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ​ മന്ത്രി ആന്‍റണി രാജു എന്നിവർ മുഖ്യാതിഥികളാകും. സുപ്രീംകോടതി മുൻ ജഡ്​ജി ജസ്റ്റിസ്​ ഇന്ദു മൽഹോത്ര, ശശി തരൂർ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡോ. ജോർജ്​ വർഗീസ്​, ഡോ. തോമസ്​ മാത്യു, ഡോ. ചെറിയാൻ വർഗീസ്​, ഡോ.കെ രാമകൃഷ്​ണൻ നായർ എന്നിവർ സംസാരിക്കും. പാനൽ ചർച്ചയിൽ ഡോ. എം. നരേന്ദ്രനാഥൻ, ഡോ. രമേഷ്​ രാജൻ എന്നിവർ മോഡറേറ്റർമാരാകും. ഡോ.സി.എസ്.​ പിച്ചുമണി, ഡോ. പോൾ ഗിബ്​സ്​, ഡോ. സുഭാഷ്​ ഗുപ്ത, ഡോ.എസ്​ സുധീന്ദ്രൻ, ഡോ. ടി.യു. ഷബീറലി, ഡോ. ടി. കൃഷ്ണദാസ്​ എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ കടകംപള്ളി സുരേ​ന്ദ്രൻ എം.എൽ.എ, സംഘാടക സമിതി ചെയർമാൻ ഡോ. ജോൺ പണിക്കർ, മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ ഡോ. കല കേശവൻ, വൈസ്​ പ്രിൻസിപ്പൽ ഡോ.ബി.പി. രാജ്​​മോഹൻ, ഡെന്‍റൽ കോളജ്​ പ്രിൻസിപ്പൽ ഡോ.കെ. ഹർഷകുമാർ, ഡോ. സുൽഫി നൂഹു എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.