തമിഴ്നാട്ടിൽ ഭാരത് നെറ്റിന്റെ 1628 കോടിയുടെ പദ്ധതിക്ക് തുടക്കം

നാഗർകോവിൽ: തമിഴ്നാട്ടിലെ 12525 ഗ്രാമപഞ്ചായത്തുകളെ ഓപ്ടിക്കൽ ഫൈബർ മുഖേന ബന്ധിപ്പിക്കുന്ന ഭാരത് നെറ്റിന്റെ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം കന്യാകുമാരി മുത്തലക്കുറിച്ചി ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മീഡിയ കോൺഫറൻസ് മുഖേന നിർവഹിച്ചു. 1627.83 കോടിയാണ് പദ്ധതിച്ചെലവ്. പദ്ധതി പൂർത്തിയാകുന്ന ഘട്ടത്തിൽ ഗ്രാമീണമേഖലയിൽ ഇന്റർനെറ്റിന്റെ സേവനം കൂടുതലായി ലഭിക്കുന്നതിനാൽ വിദ്യാഭ്യാസം, ആരോഗ്യം, സർക്കാർ സേവനങ്ങൾ തുടങ്ങിയവ വേഗത്തിൽ ലഭ്യമാകും. സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഒരു ജി.ബി പി.എസ് ഡേറ്റ ഓരോ പഞ്ചായത്തിനും ലഭ്യമാകും. ഗ്രാമ, നഗര സംയോജനം നടപ്പാകുന്നതോടെ സാമ്പത്തികരംഗത്തും വൻ ചലനങ്ങൾ പദ്ധതി കൊണ്ട് ഉണ്ടാകും. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഐ.ടി മന്ത്രി മനോതങ്കരാജ്, ചീഫ് സെക്രട്ടറി വി. ഇറയൻപ് ഉൾപ്പെടെയുളളവർ പങ്കെടുത്തു. മുത്തളക്കുറിച്ചിയിൽ നടന്ന ചടങ്ങിൽ കലക്ടർ എം. അരവിന്ദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.