ശ്യാമവര്‍ഷം 121ന് ഉജ്ജ്വല തുടക്കം

പാറശ്ശാല: ബി.ജെ.പി പാറശ്ശാല മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'ശ്യാമവര്‍ഷം 121'ന് തുടക്കമായി. ഭാരതീയ ജനസംഘം സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ 121ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി പാറശ്ശാല മണ്ഡലം അദ്ദേഹത്തിന്റെ സ്മൃതിദിനമായ ജൂണ്‍ 23 മുതല്‍ ജൂലൈ ആറുവരെ നീളുന്ന വിവിധ പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വ്യാഴാഴ്ച മണ്ഡലത്തിലെ മുഴുവന്‍ കേന്ദ്രങ്ങളിലും ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി സ്മൃതിദിനം ആചരിച്ചു. പാറശ്ശാല താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ 'പാഥേയം'എന്ന പേരില്‍ പൊതിച്ചോര്‍ വിതരണം നടന്നു. മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷീജാ അനില്‍, ജനറല്‍ സെക്രട്ടറി ഷീജാ മണി, സെക്രട്ടറി ജെയ്‌നി, ബി.ജെ.പി മണ്ഡലം സെക്രട്ടറി അരുവിയോട് സജ എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രോഗ്രാം കണ്‍വീനര്‍ മോഹന്‍ റോയ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.