വനിത കമീഷന്‍ സിറ്റിങ്ങില്‍ 116 പരാതികള്‍ തീര്‍പ്പാക്കി

തിരുവനന്തപുരം: കേരള വനിത കമീഷന്‍ ജില്ല സിറ്റിങ്ങില്‍ പരിഗണിച്ച 250 പരാതികളില്‍ 116 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികളില്‍ കൗണ്‍സലിങ്ങിന് നിര്‍ദേശിച്ചു. നാലു പരാതികളില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന സിറ്റിങ്ങില്‍ കമീഷന്‍ ചെയര്‍പേഴ്‌സൻ അഡ്വ. പി. സതീദേവി, അംഗങ്ങളായ ഇ.എം.രാധ, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാല്‍, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ പരാതികള്‍ കേട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.