തിരുവനന്തപുരം: പി.എസ്.സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷല്‍ റൂള്‍സ് ഉണ്ടാക്കാനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ സൃഷ്ടിക്കുക നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തിലെന്ന് മുഖ്യമന്ത്രി. ഈ സ്ഥാപനങ്ങളുടെ സ്‌പെഷല്‍ റൂള്‍സിന് നൂറ് ദിനത്തിനുള്ളിൽ അവസാനരൂപം നല്‍കും. സ്‌പെഷല്‍ റൂള്‍സിൻെറ അപാകംമൂലം നിയമനം നടക്കാത്ത സ്ഥിതി പരിഹരിക്കണമെന്നത് ഉദ്യോഗാർഥികളുടെ ആവശ്യമാണ്. നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. പൊതുമേഖല സ്ഥാപനങ്ങളുടെ കണക്ക് ഇതിൽ ഉള്‍പ്പെട്ടിട്ടില്ല. 100 ദിവസത്തിനുള്ളില്‍ കോളജ്, ഹയര്‍ സെക്കൻഡറി മേഖലകളിലായി 1000 തസ്തികകള്‍ സൃഷ്ടിക്കും. അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം 100 ദിവസത്തിനുള്ളില്‍ 150 തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി നടപ്പാക്കും. 250 തദ്ദേശ സ്ഥാപനങ്ങള്‍ നൂറ് ദിനത്തിനുള്ളിൽ സമ്പൂര്‍ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും. ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണോദ്ഘാടനം ഇൗ കാലയളവിൽ നടക്കും. ശംഖുംമുഖം തീരദേശ റോഡിൻെറ പുനരുദ്ധാരണ പ്രവര്‍ത്തനത്തിൻെറ ഉദ്ഘാടനവും നൂറ് ദിനത്തിനുള്ളില്‍. 2021 ഫെബ്രുവരിക്കു മുമ്പ് പൂര്‍ത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.