കൊടിനട-വഴിമുക്ക് റോഡ് നവീകരണത്തിന് 10 ലക്ഷം

ബാലരാമപുരം: കൊടിനട മുതൽ വഴിമുക്ക് വരെ റോഡ് നവീകരിക്കുന്നതിന് 10 ലക്ഷം അനുവദിച്ചു. കരമന-കളിയിക്കാവിള റോഡ് വികസനത്തിന് മൂന്നാംഘട്ടം കൊടിനട മുതൽ വഴിമുക്ക് വരെ സ്ഥലം ഏറ്റെടുത്ത് പ്രവൃത്തി തുടങ്ങാൻ കാലതാമസമുണ്ടാകുന്നതുകൊണ്ട് അടിയന്തരമായി കുഴികൾ അടച്ച്​ അറ്റകുറ്റപ്പണി ചെയ്യുന്നതിനാണ് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. സാങ്കേതികാനുമതി ലഭിച്ചാൽ ടെൻഡർ നടപടിയിലേക്ക് പോകുമെന്നും ഉടൻ തന്നെ നിർമാണ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നും എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.