അമ്പലത്തറ: പ്രതിഷേധ പ്രകടനത്തിനിടെ എസ്.ഐക്ക് തലക്കടിയേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പൊലീസ് കേസെടുത്തു. പൂന്തുറയിൽ കോൺഗ്രസിനെതിരെ ഡി.വെ.ഐഫ്.ഐ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. മാർച്ചിനിടെ കോണ്‍ഗ്രസിൻെറ കൊടിമരം നശിപ്പിക്കാന്‍ ശ്രമിച്ച പ്രവർത്തകരെ തടയുന്നതിനിടെയായാണ് പൂന്തുറ എസ്.ഐ വിമലിൻെറ തലക്ക് അടിയേറ്റത്. സംഭവത്തിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്തുപേര്‍ക്ക് എതിരെ കേസ് എടുത്തത്. കോണ്‍ഗ്രസിൻെറ കൊടിമരം നശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എസ്.എം ലോക്കില്‍ കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയതോതിൽ സംഘര്‍ഷം ഉടലെടുത്തിരുന്നു. കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. പ്രാദേശിക നേതാക്കള്‍ ഇടപെട് ഇരുകൂട്ടുകാരെയും അനുനയിപ്പിച്ചതോടെയാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.