കൊല്ലം: ആധാരമെഴുത്ത് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മേയ് 12,13,14 തീയതികളില്‍ കൊല്ലത്ത് നടക്കും. 12ന് രാവിലെ ടൗണ്‍ഹാളില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് കെ.ജി. ഇന്ദുകലാധരന്‍ അധ്യക്ഷതവഹിക്കും. എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, എം. നൗഷാദ്, ജി.എസ്. ജയലാല്‍, മുൻ എം.എൽ.എ എ.എ. അസീസ് തുടങ്ങിയവർ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് ട്രേഡ് യൂനിയന്‍ സമ്മേളനം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനും സാംസ്‌കാരിക സമ്മേളനം അഞ്ചിനു കെ.ബി. ഗണേഷ്‌കുമാര്‍ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.13ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്‌നാകാരന്‍, ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിക്കും. 14ന് രാവിലെ വനിത സമ്മേളനം മന്ത്രി. ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് പ്രകടനം ആശ്രാമം മൈതാനത്തുനിന്നാരംഭിക്കും. പൊതുസമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, എം.എൽ.എമാരായ സുജിത് വിജയന്‍പിള്ള, സി.ആര്‍. മഹേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം.കെ. ഡാനിയല്‍, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ തുടങ്ങിയവർ പങ്കെടുക്കും. കെ.ജി. ഇന്ദുകലാധരന്‍, ജനറൽ സെക്രട്ടറി എ. അന്‍സാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി. വേണുഗോപാലന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ ടി.വി. അനില്‍കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എസ്. മുരളീധരന്‍പിള്ള എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പരിപാടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.